X-Steel - Wait

2012, ഏപ്രിൽ 2, തിങ്കളാഴ്‌ച

അനുഷ്‌ക ഡേര്‍ട്ടിയാവുന്നു..!


വിദ്യാബാലന്‌ വിമര്‍ശനങ്ങളും അതിലേറെ അനുമോദനങ്ങളും പോരാത്തതിന്‌ മികച്ച നടിക്കുളള ദേശീയ അവാര്‍ഡും നേടിക്കൊടുത്ത 'ദ ഡേര്‍ട്ടി പിക്‌ച്ചര്‍' തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക്‌ ചെയ്യാന്‍ പോകുന്നു. ഡേര്‍ട്ടി പിക്‌ച്ചറിന്റെ തമിഴ്‌, തെലുങ്ക്‌ പതിപ്പുകളില്‍ അനുഷ്‌ക ഷെട്ടി നായികയാവുമെന്നാണ്‌ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. സ്‌ത്രീ കഥാപാത്രങ്ങള്‍ക്ക്‌ പ്രാധാന്യമുള്ള 'അരുന്ധതി', 'വാനം' തുടങ്ങിയ സിനിമകളിലെ അനുഷ്‌കയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. തമിഴിലും തെലുങ്കിലും ഒരു പോലെ മാര്‍ക്കറ്റുള്ള നായികയായ അനുഷ്‌ക മേനിപ്രദര്‍ശനം വേണ്ടിവന്നപ്പോഴൊന്നും അതിന്‌ മടിച്ചിരുന്നില്ല. ഇക്കാരണത്താല്‍ ഡേര്‍ട്ടി പിക്‌ച്ചറിലെ സില്‍ക്ക്‌ സ്‌മിതയായി അവര്‍ ആരാധക ഹൃദയം കീഴടക്കുമെന്നു കരുതാം. ഡേര്‍ട്ടി പിക്‌ച്ചറിന്റെ തമിഴ്‌ പതിപ്പില്‍ സ്‌നേഹ അഭിനയിക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ