X-Steel - Wait

2012, ഏപ്രിൽ 1, ഞായറാഴ്‌ച

മിയാമിയിലും കിരീടം: പേസിന്‌ കിരീടങ്ങളില്‍ അരസെഞ്ച്വറി


മിയാമി: ഇന്ത്യന്‍ ടെന്നീസ്‌താരം ലിയാണ്ടര്‍ പേസും കൂട്ടാളി സറ്റെഫാനെക്കും ചേര്‍ന്ന സഖ്യം എടിപി സോണി ഐറിക്‌സണ്‍ ഓപ്പണ്‍ ഡബിള്‍സില്‍ കിരീടം നേടി. 

മിയാമിയിലെ ഈ വിജയത്തോടെ പേസ്‌ ടെന്നീസ്‌ ജീവിതത്തില്‍ ഒരു നാഴികക്കല്ല്‌ പിന്നിട്ടു. ടെന്നീസിലെ ഇരട്ട മല്‍സര വിഭാഗങ്ങളില്‍ പേസ്‌ തികച്ചത്‌ 50 കിരീടങ്ങള്‍. 

മാക്‌സ് മിര്‍നി-ഡാനിയേല്‍ നെസ്‌റ്റര്‍ സഖ്യത്തെ 3-6, 6-1, 10-8 എന്ന സ്‌കോറിനാണ്‌ കലാശ പോരാട്ടത്തില്‍ പേസ്‌ സഖ്യം വീഴ്‌ത്തിയത്‌. ഈ സീസണില്‍ പേസ്‌-സ്‌റ്റെഫാനെക്‌ സഖ്യം ഇവിടെ കിരീടം നേടുന്നത്‌ രണ്ടാം തവണയാണ്‌. 50 കിരീടങ്ങളെന്ന നേട്ടത്തിലെത്തുന്ന 24 ാമത്തെ താരമാണ്‌ പേസ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ