X-Steel - Wait

2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

എസ്എസ്എല്‍സിയില്‍ റെക്കോര്‍ഡ് വിജയം(93.64%)

എസ്‌ എസ്‌ എല്‍ സി പരീക്ഷാഫലം വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് പ്രഖ്യാപിച്ചു. 470148 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇവരില്‍ 93.64 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 6995 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. 711 സ്കൂളുകള്‍ക്ക് നൂറു മേനി വിജയം നേടി.

ഏറ്റവും ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ റവന്യൂ ജില്ലാ കണ്ണൂര്‍(96.93%) ആണ്. കൂടുതല്‍ വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്. ഏറ്റവും കുറവ് വിജയശതമാനമുള്ള റവന്യൂ ജില്ല പാലക്കാട്(86.91%) ആണ്. ഏറ്റവും കുറവ് വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ലയും പാലക്കാട് ആണ്.

എയ്ഡഡ് സ്കൂളുകളില്‍ നൂറുശതമാനം വിജയം കരസ്ഥമാക്കിയത് 248 സ്കൂളുകള്‍. 210 സര്‍ക്കാര്‍ സ്കൂളുകളില്‍ നൂറുശതമാനം വിജയം. പേര്, ജാതി, ജനന തീയതി എന്നിവ തിരുത്താനുള്ള അവകാശം സ്കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് ആയിരിക്കും. ഇതാദ്യമായാണ് പരീക്ഷ കഴിഞ്ഞ് കൃത്യം ഒരു മാസം തികയുന്ന അന്നുതന്നെ ഫലം പ്രഖ്യാപിക്കുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ