X-Steel - Wait

2012, മാർച്ച് 29, വ്യാഴാഴ്‌ച

ലോകത്തെ ഉന്നത സംരംഭകരുടെ പട്ടികയില്‍ നാരായണമൂര്‍ത്തിയും


ന്യൂയോര്‍ക്ക് : വര്‍ത്തമാനകാലത്തെ ഏറ്റവും ഉന്നതരായ 12 വ്യവസായ സംരംഭകരില്‍
ഒരാളാണ് ഇന്‍ഫോസിസ് സ്ഥാപകനായ എന്‍ .ആര്‍. നാരായണ മൂര്‍ത്തി എന്നു പ്രശസ്ത അമേരിക്കന്‍ മാഗസിന്‍ ഫോര്‍ച്യൂണ്‍ .ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ് ഒന്നാം സ്ഥാനത്തുള്ള പട്ടികയില്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്, ഫേസ്ബുക്ക് സിഇഒ മാര്‍ക് സുക്കര്‍ ബര്‍ഗ്, ഗുഗിള്‍ സ്ഥാപകരായ ലാറി പേജ്, സെര്‍ജി ബ്രിന്‍, ബംഗ്ളദേശ് ഗ്രാമീണ്‍ ബാങ്ക് സ്ഥാപകന്‍ മുഹമ്മദ് യൂനുസ് തുടങ്ങിയവരുമുണ്ട്.പട്ടികയില്‍ ഏക ഇന്ത്യാക്കാരനാണു നാരായണമൂര്‍ത്തി. പുറം ജോലിക്കരാര്‍ (ഔട്ട്‌സോഴ്സിങ്) വിപ്ളവത്തിനു തുടക്കമിട്ടയാളാണു മൂര്‍ത്തിയെന്നു ഫോര്‍ച്യൂണ്‍ വിലയിരുത്തി. അഞ്ചു പേര്‍ക്കൊപ്പം ഇന്‍ഫോസിസ് ആരംഭിച്ചപ്പോള്‍ മൂര്‍ത്തി തിരിതെളിച്ചത കോടാനുകോടി ഡോളര്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെത്തിക്കാന്‍ വഴിയൊരുക്കിയ ഐടി -ബിപിഒ വ്യവസായത്തിനാണ്. പട്ടികയില്‍ പത്താമതാണു മൂര്‍ത്തിയുടെ പേര്.ആശയങ്ങളെ സംരംഭങ്ങളാക്കി മാറ്റുകയും ലോക വാണിജ്യ രംഗത്തിന്‍റെസ്വഭാവംതന്നെ മാറ്റിമറിക്കുകയും ചെയ്തവരാണു പട്ടികയിലുള്ളതെന്നു ഫോര്‍ച്യൂണ്‍ വിശദീകരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ